ബണ്ടി ചോര്‍ പിടിയില്‍

ബംഗ്ലൂരു: ഹൈടക് വീടുകളില്‍ നിന്ന് ഹൈടക് വാഹനങ്ങള്‍ മോഷ്ടിക്കു്‌ന കള്ളന്‍മാരിലെ സൂപ്പര്‍ സ്റ്റാര്‍ ബണ്ടി ചോര്‍ എന്ന ദേവീന്ദ്ര സിങ്ങ് ബംഗളൂരുവില്‍ പിടിയിലായി. കര്‍ണാടക പോലീസാണ് ഇയാളെ പിടികൂടിയത്.

ബംഗളഊരിനടുത്തെ കൃഷ്ണ ഗിരിയില്‍ ഇയാള്‍ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോഴെക്കും മോഷ്ടിച്ച കാറില്‍ ഇയാള്‍ കടന്നു കളഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഈ വാഹനം പോലീസ് കണ്ടെത്തുകയും അവിടെ നിന്ന് ഇയാള്‍ മറ്റൊരു വാടക സുമോ കാറില്‍ പോയതായ് വിവരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് സുമോയുടെ ഡ്രൈവറുടെ നമ്പറില്‍ പോലീസ് വിളിച്ച് ബണ്ടിചോറിനെ കുടുക്കാന്‍ ആസൂത്രണങ്ങള്‍ നടത്തി. എന്നാല്‍ ഇത് മനസിലാക്കിയ ബണ്ടി ചോര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കര്‍ണാടക പോലീസ് വിരിച്ച വലയില്‍ വീഴുകയായിരുന്നു.

ഉത്തരേന്ത്യയില്‍ റിയാലിറ്റി ഷോയിലടക്കം പങ്കെടുത്ത് പ്രശ്‌സ്തനായ ഇയാള്‍ മലയാളിക്ക് പരിചിതനാകുന്നത് രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്തെ എല്ലാ സുരക്ഷാ സജീകണങ്ങളുമുള്ള വീട്ടില്‍ നിന്ന് മുപ്പത് ലക്ഷം രൂപയോളം വിലവരുന്ന ആഢംബരകാറും ലക്ഷകണക്കിന് രൂപയുടെ സ്വര്‍ണവും മോഷ്ടിച്ച് കളന്നു കടന്നതോടെയാണ്.

നിരവധി സംസ്ഥാനങ്ങളില്‍ മോഷണകേസില്‍ പ്രതിയായ ബണ്ടി ചോറിനെ തിരുവനന്തപുരത്തെ കേസില്‍ ചോദ്യം ചെയ്യാന്‍ കേരളാ പോലീസ് ഉടന്‍ ബംഗളൂരുവിലേക്ക് പുറപ്പെടും.

Share news
error: Content is protected !!
Scroll to Top