ഹാജര്‍ ബുക്കില്‍ പേജുകാണാതായി; തിരൂരങ്ങാടി ഹൈസ്‌കൂളില്‍ വിവാദം പുകയുന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെ അറ്റന്റന്‍സ് രജിസ്റ്ററില്‍ നിന്നും ഹാജര്‍ രേഖപ്പെടുത്തിയ പേജ് കാണാതായത് വിവാദമാകുന്നു. മുപ്പത് അധ്യാപകരുടെ നവംബര്‍ മാസത്തെ ഹാജര്‍ രേഖയാണ് ‘അജ്ഞാതന്‍’ കീറിയെടുത്തത്.

സംഭവം വിവാദമായതോടെ അടിയന്ത്ിര സ്റ്റാഫ് മീറ്റിങ് ചേരുകയും ഉയര്‍ന്ന ഓഫീസുകളിലേക്ക് പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായാണ് സൂചന.

എന്നാല്‍ ചില അധ്യാപകര്‍ തമ്മിലുള്ള ശീത സമരത്തിന്റെ ഭാഗമായ് ബോധ പൂര്‍വം കീറിയതാണോ ഈ രേഖയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top