കുണ്ടോട്ടിയിലെ കൊലപാതകം; വെറുതെ കളിയാക്കിയതിനെ ചൊല്ലി

കുണ്ടോട്ടി: കുണ്ടോട്ടിയില്‍ ഇന്നലെ രാത്രി ഓടക്കല്‍ മന്‍സൂറലി എന്ന ചെറുപ്പക്കാരന്‍ മരിച്ചത് കളിയാക്കിയതിനെ അങ്ങാടിയില്‍ വെച്ച് കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍. സംഭവത്തില്‍ മൂ്ന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുണ്ടോട്ടിയിലെ പ്രാദേശിക ഫുട്‌ബോള്‍ മത്സരം കഴിഞ്ഞുവന്ന ചേപ്പികുണ്ട് നിവാസികളെ മരിച്ച മന്‍സൂറലിയുടെ ജ്യേഷ്ഠന്‍ കളിയാക്കിയിരുന്നു. തുടര്‍ന്ന് അന്നുതന്നെ വാക്കേറ്റമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത് ചേപ്പിക്കുണ്ട് നിവാസികളായ ഒരു സംഘം നൗഫലടക്കം നാലുപേരെ മര്‍ദ്ധിച്ചു. ഇതിന് പകരം ചോദിക്കാന്‍ നൗഫലും മന്‍സൂറലിയും പഴയങ്ങാടിയിലെ മുപ്പതോളം വരുന്ന സംഘം രാത്രി 9.30 മണിയോടെ ചേപ്പിക്കുണ്ട് മേഖലയിലെത്തുകയായിരുന്നു. ഇവര്‍ പ്രദേശ വാസികളെ വെല്ലുവിളിച്ചതോടെ ഇരുകൂട്ടരുമായ് കൂട്ടത്തല്ലുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് മന്‍സൂറലിക്ക് ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്ക്ിലും ജീവന്‍ രക്ഷിക്കാനായില്ല.

സഥലത്തിപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top