പ്രണയസാഫല്യത്തിനായി പള്ളി വികാരി തിരുവസ്ത്രമഴിച്ചു

പാല: തന്റെ പ്രണയസാഫല്യത്തിനായി പള്ളി വികാരി തിരുവസ്ത്രം ഉപേക്ഷിച്ചു. പാലാ രൂപതയുടെ കീഴിലെ അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. ജോസഫ് മലയിലാ(36)ണ് കന്യാസ്ത്രീയുമായുള്ള പ്രണയം സാക്ഷാത്കരിക്കാന്‍ വൈദിക പട്ടം ഉപേക്ഷിച്ചത്.

ഇദേഹം രാമപുരം സെന്റ് അഗസ്റ്റ്യിന്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന സമയത്ത് രാമപുരത്തെ മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീയുമായി പ്രണയത്തിലാവുകയായിരുന്നു. ഈ വിഷയം പുറത്തറിഞ്ഞതോടെ രൂപത നേരിട്ടിടപെടുകയും കന്യാസ്ത്രി തിരുവസ്ത്രം ഉപേക്ഷിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് അന്ന് ഈ വൈദികനെ പുരോഹിതര്‍ താക്കിത് ചെയ്തിരുന്നു. ഈ പ്രണയ സാഫല്യത്തിനാണ് വൈദികന്‍ തന്റെ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നാണ് സൂചന.

കഴിഞ്ഞ ശനിയാഴ്ച പാല ബിഷപ്പ് ഹൗസിലെത്തിയാണ് ഇദേഹം രാജികത്ത് സമര്‍പ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top