Section

malabari-logo-mobile

ലീഗിന് ഭരണം നിര്‍ബന്ധമില്ല; കുഞ്ഞാലികുട്ടി

HIGHLIGHTS : തിരു: യുഡിഎഫ് സര്‍ക്കാരിന്റെ പോക്കില്‍ കടുത്ത അതൃപ്തി അറിയിച്ച

തിരു: യുഡിഎഫ് സര്‍ക്കാരിന്റെ പോക്കില്‍ കടുത്ത അതൃപ്തി അറിയിച്ച മുസ്ലീം ലീഗ് രംഗത്ത്. സര്‍ക്കാരിന്റെ ശൈലി മാറണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മാത്രമാണ് മുസ്ലീം ലീഗിന് നിര്‍ബന്ധമെന്നും ഭരണത്തില്‍ ഇരിക്കുന്നതിന് നിര്‍ബന്ധമില്ലെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. ജനകീയ പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യേണ്ടത്. സര്‍ക്കാര്‍ ശൈലിയില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ശൈലി മാറിയില്ലെങ്കില്‍ ലീഗ് ഭരണം വിടുമെന്ന് കുഞ്ഞാലികുട്ടി നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല നടത്തിയ പത്ര സമ്മേളനത്തിന് ശേഷം കുഞ്ഞാലികുട്ടി തന്റെ നിലപാട് മയപെടുത്തി. യുഡിഎഫിനെ ശക്തിപെടുത്താന്‍ ലീഗ് നല്‍കിയ നിര്‍ദ്ദേശങ്ങളെയും രമേശ് ചെന്നിത്തല സ്വാഗതം ചെയ്തിരുന്നു. ഇതോടെ ഭരണം വിടേണ്ട സാഹചര്യമില്ലെന്നും കുഞ്ഞാലികുട്ടി സൂചിപ്പിച്ചു. കാര്യങ്ങള്‍ മെച്ചപെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ പത്ര സമ്മേളനം ഇതിന്റെ ഒരു സൂചന മാത്രമാണ്.

sameeksha-malabarinews

നേതൃമാറ്റത്തിന് ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടിതന്നെയാണ് നേതാവെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!