Section

malabari-logo-mobile

കണ്ണൂരിലെ ക്ഷേത്രങ്ങില്‍ അയിത്തം നിലനില്‍ക്കുന്നു

HIGHLIGHTS : കണ്ണൂര്‍ : പ്രശസ്തമായ കണ്ണൂര്‍ തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രമുള്‍പ്പെടെ

കണ്ണൂര്‍ : പ്രശസ്തമായ കണ്ണൂര്‍ തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രമുള്‍പ്പെടെ മലബാറിലെ ചില ക്ഷേത്രങ്ങളില്‍ ബ്രാഹ്മണ അബ്രാഹ്മണ അസമത്വം ഇപ്പോഴും നിലനില്‍ക്കുന്നതായി കണ്ടെത്തല്‍. തൃച്ചംമ്പലം ശ്രീകൃഷ്ണ ക്ഷേത്രം, കഞ്ഞിരങ്ങാട് വൈവദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രത്യക്ഷമായും പരോക്ഷമായും അയിത്തം നിലനില്‍ക്കുന്നത്. ഇവിടെ ബ്രാഹ്മണര്‍ക്ക് പ്രസാദം കൈയ്യില്‍ കൊടുക്കുമ്പോള്‍ മറ്റ് ഭക്തര്‍ക്ക് തറയില്‍ നല്‍കുന്നതായും ബ്രാഹ്മണര്‍ അല്ലാത്തവര്‍ക്ക് തീര്‍ത്ഥം നല്‍കുന്നില്ലെന്നും സോപാന പടിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദവുമില്ല.

ക്ഷേത്രങ്ങളിലെ ഈ അസമത്വം ചൂണ്ടി കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സാമൂദായിക അയിത്തം വളര്‍ത്തുന്ന ദേവസ്വങ്ങള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഈ പരാതിയില്‍ കമ്മീഷന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

sameeksha-malabarinews

ദേവസ്വം കമ്മീഷണറും തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും സമര്‍പ്പിച്ച മറുപടി ബ്രാഹ്മണ അബ്രാഹ്മണ അസമത്വം ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.
അയിത്തം വീണ്ടും ഇത്തരത്തില്‍ പ്രത്യക്ഷപെടുന്നതിനെ ഗൗരവത്തോടെയും ആശങ്കയോടെയുമാണ് കാണുന്നതെന്നും ക്രിമിനല്‍ കുറ്റമായ അയിത്തത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മനുഷ്യവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!