Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാല: ലാസ്റ്റ്‌ഗ്രേഡ് നിയമന ഇന്‍ര്‍വ്യൂ മാറ്റിവെച്ചു.

HIGHLIGHTS : തേഞ്ഞിപ്പലം : തിങ്കളാഴ്ച

തേഞ്ഞിപ്പലം : തിങ്കളാഴ്ച തുടങ്ങാനിരുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ലാസ്റ്റ്‌ഗ്രേഡ് നിയമന ഇന്റര്‍വ്യൂ ഹൈക്കോടതി ഇടപെട്ട് മാറ്റി വെച്ചു.

ഈ ലിസ്റ്റിലെ ഒരു ഉദ്യോഗാര്‍ത്ഥിയായ രജീഷിന്റെ ഹരജിയിലാണ് കോടതിയുടെ ഈ നീക്കം. ആഗസ്റ്റ് 2 മുതല്‍ 16 വരെയാണ് സര്‍വ്വകലാശാല അഭിമുഖം തീരുമാനിച്ചിരുന്നത്. ഒരു ദിവസം 300 പേരെ ഇന്‍്‌റര്‍വ്യൂ നടത്താനായിരുന്നു തീരുമാനം. ഇത്തരത്തില്‍ ആയിരക്കണക്കിന് ഉദ്യോഗര്‍ത്ഥികളെ കുറഞ്ഞ സമയം കൊണ്ട് ഇന്റര്‍വ്യൂനടത്തുന്നത് പ്രഹസനമാണെന്നും അത് തടയണമെന്നുമാണ് ഹര്‍ജിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കോടതി നാളെ പരിഗണിക്കും.

sameeksha-malabarinews

2008 ജൂണില്‍ നടന്ന എഴുത്തുപരീക്ഷയില്‍ നിന്നും തെരഞ്ഞടുത്ത മൂവായിരത്തി അഞൂറില്‍ പരം ആളുകളെയാണ് ഈ ദിവസങ്ങളില്‍ അഭിമുഖത്തിന് വിളിച്ചിരിക്കുന്നത്. പരമാവധി 20 മാര്‍ക്ക്് വരെ ഇന്റര്‍വ്യൂവിന് ഉദ്യോഗര്‍ത്ഥിക്ക് നല്‍കാം. ഈ ഇന്റര്‍വ്യൂവാണ് വളരെ ചുരുങ്ങിയ സമത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായി തീര്‍ന്നതും ഹൈക്കോടതി ഇടപെട്ടതും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!