എഞ്ചിനീയറിങ് ലാറ്ററല്‍ എന്‍ട്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള ഒമ്പത് എഞ്ചിനീയറിങ് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നിലവിലുള്ള പത്ത് ശതമാനം സീറ്റുകള്‍ക്ക് പുറമെ രണ്ടാം വര്‍ഷ ബി.ടെക്കില്‍ ഒഴിവുള്ള എല്ലാ സീറ്റുകളിലേക്കും ലാറ്ററല്‍ എന്‍ട്രി സ്‌കീം അനുസരിച്ച് പ്രവേശനം നല്‍കും. ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ടെസ്റ്റ് പാസായ കുട്ടികളുടെ അഭാവത്തില്‍ യോഗ്യതയുള്ള മറ്റ് കുട്ടികളെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്കും പ്രവേശനത്തിനുമായി അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെടാം.
എറണാകുളം ാലര.മര.ശി, ചെങ്ങന്നൂര്‍ രലരീിഹശില.ലറൗ, അടൂര്‍ ceadoor.ihrd.ac.in, പൂഞ്ഞാര്‍ cep.ac.in, കരുനാഗപ്പള്ളി ceknpy.ac.in, കല്ലൂപ്പാറ cek.ac.in, ചേര്‍ത്തല cectl.ac.in, കൊട്ടാരക്കര cekottarakkara.ihrd.ac.in, ആറ്റിങ്ങല്‍ ceattingal.ac.in

 

Share news
error: Content is protected !!
Scroll to Top