Section

malabari-logo-mobile

‘മതമില്ലാത്ത ജീവന്‍’ : അധ്യാപകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം: സിപിഐ എം

HIGHLIGHTS : മലപ്പുറം: 'മതമില്ലാത്ത ജീവന്‍' ഉള്‍പ്പെട്ട

മലപ്പുറം: ‘മതമില്ലാത്ത ജീവന്‍’ ഉള്‍പ്പെട്ട പാഠപുസ്തകം സ്‌കൂളുകളില്‍ വിതരണംചെയ്തത് അധികൃതരെ അറിയിച്ച അധ്യാപകരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്.

അരീക്കോട് മുണ്ടമ്പ്ര ജിഎംയുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ ബാബു, അധ്യാപിക ശ്രീജ ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ സസ്‌പെന്‍ഡ്‌ചെയ്തത്. വാര്‍ത്ത പുറത്തുനല്‍കിയെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍.

sameeksha-malabarinews

വിദ്യാഭ്യാസവകുപ്പിനെ അപമാനിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചുവെന്നും ഇതിന് വിദ്യാര്‍ഥികളെ കരുവാക്കിയെന്നുമാണ് അധ്യാപകര്‍ക്കെതിരെ വകുപ്പ് നിരത്തുന്ന കുറ്റം. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെടുത്തത്.പിന്‍വലിച്ച പാഠപുസ്തകം വീണ്ടും വിതരണംചെയ്ത വകുപ്പ് അധികൃതരുടെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണ് അധ്യാപകര്‍ക്കെതിരെയുള്ള നടപടിയെന്നും സിപിഐഎം ആരോപിച്ചു. വിദ്യാഭ്യാസവകുപ്പ് അധികൃതരാണ് കുട്ടികള്‍ക്ക് പുസ്തകം എത്തിച്ചത്. അധ്യാപകര്‍ക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
അധികൃതരുടെ പിടിപ്പുകേടിന് അധ്യാപകരെ ബലിയാടാക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് സ്പിഐഎം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!