തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

താനൂര്‍ : തെങ്ങില്‍ നിന്ന് വീണ് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കേരളാധീശ്വരപുരം കമ്പിനിപടി പടിഞ്ഞാറ് വശം താമസിക്കുന്ന തിരുത്തിയില്‍ ബഷീര്‍ (52) ാണ് മരിച്ചത്.

ഫെബ്രുവരി 18 ന് ജോലിസ്ഥലത്ത് നിന്ന് ഉണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ തുടരവെ എപ്രില്‍ 29 ന് (തിങ്കള്‍) മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെട്ടത്.

ഭാര്യ:റംല . മക്കള്‍:ജംഷീര്‍, മുഹമ്മദ് ജാസിര്‍ ഫൈസി, മുഹമ്മദ് സാഹിര്‍,
മരുമകള്‍:ഫാത്തിമ സുഹറ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top