Section

malabari-logo-mobile

റോഡില്‍ ബൈക്ക് പാര്‍ക്ക്‌ചെയ്ത് ചോദ്യംചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ കേസ്

HIGHLIGHTS : പരപ്പനങ്ങാടി: റോഡപകടങ്ങള്‍ പതിവായി മാറിയ പരപ്പനങ്ങാടി താനൂര്‍ റോഡില്‍

പരപ്പനങ്ങാടി: റോഡപകടങ്ങള്‍ പതിവായി മാറിയ പരപ്പനങ്ങാടി താനൂര്‍ റോഡില്‍ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ വില്പനയ്ക്കും സര്‍വ്വീസിങ്ങിനുമുള്ള ബൈക്കുകള്‍ നിര്‍ത്തിയിട്ടത് ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക്. ഇതിന്റെ തുടര്‍ച്ചയായി അന്‍സി മോട്ടോര്‍സ് ഉടമ കളത്തിങ്ങല്‍ സലീം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. സിപിഎം ഏരിയാകമ്മിറ്റി അംഗം തുടിശ്ശേരി കാര്‍ത്തികേയന്‍, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രന്‍, ആലുങ്ങല്‍ ദേവന്‍ തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് പരാതി. മാരകായുധങ്ങളുമായി വ്യാപാരസ്ഥാപനത്തില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി.

എന്നാല്‍ വാഹനം പാര്‍ക്കുചെയ്തതുമായി ബന്ധപ്പെട്ട വിഷയം കടയുടമയുമായി സംസാരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട്ടില്‍കയറി ഒരു മത തീവ്രവാദി സംഘടനയുടെ ആളുകള്‍ ഭീഷണിപ്പെടുത്തിയതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമായ സംഭവത്തെപറ്റി അന്വേഷിക്കാന്‍ സ്ഥാപനത്തിലെത്തിയ പൊതുപ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസുനല്‍കിയ കടയുടമയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നാണ് സിപിഎം വ്യക്തമാക്കി.

sameeksha-malabarinews

ചമ്രവട്ടം പാലം വന്നതിനുശേഷം തിരക്കേറിയ പരപ്പനങ്ങാടി താനൂര്‍ റോഡിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ കച്ചവടത്തിനായി പൊതുമരാമത്തിന്റെ സ്ഥലം കയ്യേറി ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായിമാറിയിരിക്കുകയാണ്. ഇതുമൂലം റോഡിലൂടെ സമീപത്തെ സ്‌കൂളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ജീവന്‍ പണയപ്പെടുത്തി നടക്കേണ്ട അവസ്ഥയാണുള്ളത്. പലപ്പോഴും അപകടങ്ങള്‍ തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്. വ്യാപരികളുടെ ഈ നിലപാടിനെതിരെ ഡിവൈഎഫ്‌ഐ കാര്‍ രംഗത്ത് വന്നതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പരാതിനല്‍കിയ കടയുടമയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ രണ്ടുതവണ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സംഘം ബൈക്കുകളിലെത്തി പുത്തന്‍ പീടികയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീ്ട്ടില്‍ കയറിയതോടെയാണ് വിഷയം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!