Section

malabari-logo-mobile

താനൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയും, താല്‍ക്കാലികഷെഡ്ഡും നശിപ്പിച്ചു.

HIGHLIGHTS : താനൂര്‍ : ചിറക്കല്‍ കളരിപ്പടിയില്‍ കനോലി കനാലിന് സമീപം

താനൂര്‍ : ചിറക്കല്‍ കളരിപ്പടിയില്‍ കനോലി കനാലിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയും, താല്‍ക്കാലിക ഷെഡ്ഡും സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്. ഒന്മാനകത്ത് ഹസൈനാരുടെ വീടിന്റെ തറയാണ് കല്ലുകള്‍ ഇളക്കിയ നിലയില്‍ നശിപ്പിച്ചത്. തൊട്ടടുത്ത് താല്‍ക്കാലിക ഷെഡ്ഡില്‍ താമസിച്ചിരുന്ന സെയ്തലവിയുടെ വീടും അഗ്നിക്കിരയാക്കി.

ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. മലപ്പുറം ജില്ലാ കളക്ടര്‍, തിരൂര്‍ ആര്‍.ഡി.ഒ., താനൂര്‍-തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, താനൂര്‍-പരപ്പനങ്ങാടി എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

sameeksha-malabarinews

താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി.അഷറഫ്, സി.പി.(ഐ)എം. ഏരിയ സെക്രട്ടറി ഇ. ജയന്‍, മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി കെ.പി. ഇസ്മായില്‍, കോണ്‍ഗ്രസ്സ് നേതാവ് പി.വാസുദേവന്‍ തുടങ്ങി രാഷ്ട്രീയസാമൂഹികരംഗത്തെ പ്രമുഖര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ഇരുട്ടിന്റെ മറവില്‍ നടന്ന കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!