വള്ളിക്കുന്ന്: എംവിഎച്ച്എസ് സ്‌കൂളില്ഡ കയറി അധ്യാപകനെ മര്‍ദ്ധിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാനായില്ല. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ ശ്ക്തമായ പ്രതിഷേധത്തിലാണ് അധ്യാപകനും രക്ഷിതാക്കളും.
ഈ കേസില്‍ പെട്ട പ്രതികള്‍ സ്‌കൂള്‍ പരിസരത്ത് സൈ്വര്യവിഹാരം നടത്തുകയാണെന്നും ഇത് പോലീസിന്റെ ഒത്താശയോടെയാണെന്നുമണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ പിടിഎ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




