Section

malabari-logo-mobile

റജീനയ്ക്ക് ലക്ഷങ്ങള്‍ ലഭിച്ചു

HIGHLIGHTS : കോഴിക്കോട് : വിവാദമായ ഐസ്‌ക്രീം അട്ടിമറി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ

കോഴിക്കോട് : വിവാദമായ ഐസ്‌ക്രീം അട്ടിമറി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തായി. ഐസ്‌ക്രീം കേസിലെ ഇരകളായ റജീനയ്ക്കും റജുലക്കും ളക്ഷകണക്കിന് രൂപ ലഭിച്ചതായി റിപ്പോര്‍ട്ട്.

25 ലക്ഷത്തിന്റെ വീടും, ഒരു കാറും, 2 സ്‌കൂട്ടറും റജീനയുടെ പേരിലുണ്ട്. കൂടാതെ പന്തീരങ്കാവില്‍ 17.84 സെന്റ് സ്ഥലവുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ സ്വത്ത് എങ്ങിനെ ലഭിച്ചുവെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മൊഴികളില്‍ ചേളാരിയിലുള്ള ഷരീഫുമാണ് പണം നല്‍കിയതെന്ന് മൊഴിയുണ്ട്.

sameeksha-malabarinews

കൂടാതെ ഐസ്‌ക്രീം കേസ് അന്വേഷണം നടക്കുന്ന കാലത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എംകെ ദാമോധരന്റെ അക്ക്വാഫാംസ് എന്ന സ്ഥാപനത്തിന് 15 ലക്ഷം രൂപ ലഭിച്ചയായി റിപ്പോര്‍ട്ടിലുണ്ട്. കൈവിടല്ലേ എന്ന് കുഞ്ഞാലികുട്ടി റൗഫിന്റെ കാല് പിടിക്കുന്നത് താന്‍ കണ്ടതായി റൗഫിന്റെ മകള്‍ മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ നിര്‍ണായക തെളിവുകളായി ചാനലുകളിലൂടെ റൗഫ് ഉയര്‍ത്തിക്കാട്ടിയ ഒളിക്യാമരയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യക്തതവരുത്താന്‍ സെന്‍ട്രല്‍ ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ശക്തമായ മൊഴികളുണ്ടായിട്ടും, ഫോറന്‍സിക്ക് ലാബിലെ റിപ്പോര്‍ട്ട് വരുന്നത് കാക്കാതെ ആരയോ സംരക്ഷിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചിരുന്നു എന്ന് വ്യക്തമാകുന്നതാണ് ഈ റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!