Section

malabari-logo-mobile

സംവിധായകനെ സദാചാരപോലീസ് ചമഞ്ഞ് മര്‍ദ്ദനം.

HIGHLIGHTS : ചാവക്കാട് : സംവിധായകനും ഫോട്ടോഗ്രാഫറുമായ

ചാവക്കാട് : സംവിധായകനും ഫോട്ടോഗ്രാഫറുമായ ബിജു ഇബ്രാഹിമിനെ സദാചാരപോലീസ് ചമഞ്ഞെത്തിയവര്‍ മര്‍ദ്ദിച്ചതായി പരാതി. കുന്നംകുളത്തിനടുത്ത് നരിമടയില്‍ ഒരു വീട്ടിലെ രണ്ടര വയസ്സുള്ള കുഞ്ഞിന്റെ ചിത്രം വീട്ടുകാരുടെ സമ്മദത്തോടെ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു മര്‍ദ്ദനം. രണ്ടുപേരാണ് അക്രമസംഘത്തിലുണ്ടായിരുന്നത്. ഇവര്‍ ബിജുവിന്റെ ക്യാമറാ ടാഗ് ഉപയോഗിച്ച് കഴുത്തില്‍ മുറിക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മഴയിലൂടെ കേരളത്തിന്റെ ഓര്‍മകളും ചരിത്രങ്ങളും തൊട്ടുണര്‍ത്തുന്ന ‘റെയിന്‍ ആന്റ് മെമ്മറീസ്’ എന്ന ആര്‍ട്ട് ബുക്കിലേക്ക് ചിത്രങ്ങള്‍ പകര്‍ത്താന്‍ കേരളത്തിലൂടെ മണ്‍സൂണ്‍ കാലത്ത് സഞ്ചരിക്കുന്നതിനിടേയാണ് ഈ ആക്രമണം ഉണ്ടായത്. പ്രശസ്ത അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍ ബിനു ഭാസ്‌ക്കറിനൊപ്പം ചിത്രങ്ങള്‍ പകര്‍ത്തി വരികയായിരുന്നു ബിജു. 14 ദിവസം മുന്‍പ് തിരുവനന്തപുരത്തു നിന്നും ഇവര്‍ മഴയുടെ വിവധ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യാത്ര ആരംഭിച്ചത്.

പരിക്കേറ്റ ബിജുവിനെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംവിധായകന്‍ കമലിന്റെഅസിസ്റ്റന്റായിരുന്നു ബിജു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!