Section

malabari-logo-mobile

യാമിനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി

HIGHLIGHTS : തിരു: ഇരയ്ക്കും വേട്ടക്കാരനും ഒരേ നീതി. യാമിനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തു.

തിരു: ഇരയ്ക്കും വേട്ടക്കാരനും ഒരേ നീതി. യാമിനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തു. ഗണേഷ് കുമാറും ഭാര്യ യാമിനി തങ്കച്ചിയും നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഐപിസി 324-ാം വകുപ്പ് പ്രകാരമാണ് യാമിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ ഗണേഷിനെതിരെ ഗാര്‍ഹിക പീഡന നിയമ പ്രകാരം കേസെടുത്തിട്ടില്ല.

sameeksha-malabarinews

സ്ത്രീധനപീഡനം, മര്‍ദ്ദനം, തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ഗണേഷിനെതിരെ ചുമത്തിയിരിക്കുന്നത്. യാമിനിക്കെതിരെ മര്‍ദ്ദിച്ചു, മുറിവേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ വധശ്രമത്തിന് കേസെടുക്കണമെന്ന ഇരുവരുടെയും ആവശ്യം അംഗീകരിച്ചില്ല.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അതെ സമയം ഗണേഷ് കുമാറിന്റേയും യാമിനിയുടേയും പരാതികള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ 16 വര്‍ഷമായി ഗണേഷ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയാണെന്ന് യാമിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അതെ സമയം ഭാര്യ തന്നെ ശാരീരികവും മാനസികമായും പീഡിപ്പിക്കുകയാണെന്ന് ഗണേഷ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. തെളിവായി മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും ഹാജരാക്കിയിട്ടുണ്ട്.

തന്റെ വീടിന് പോലീസ് സംരക്ഷണം വേണമെന്ന യാമിനി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു പ്രകാരം വീടിന് പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!