കടല്‍ക്കൊലകേസ്: എന്‍ഐഎ അന്വേഷിക്കുന്നതിനെതിരെ ഇറ്റലി

ദില്ലി: കടല്‍ക്കൊലകേസ് എന്‍ഐഎ അന്വേഷിക്കുന്നതിനെതിരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതെ സമയം പ്രതേ്യക കോടതി സ്ഥാപിക്കുന്നതില്‍ താമസം വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിനെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

എന്നാല്‍ നാവികര്‍ തിരികെയെത്തിയ സാഹചര്യത്തില്‍ ഇറ്റാലിയന്‍ അംബാസിഡര്‍ക്കുള്ള യാത്രാ വിലക്ക് കോടതി നീക്കി. കൂടാതെ കക്ഷിയല്ലാതെ കേസില്‍ ഹാജരായതിന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമിയെ കോടതിയില്‍ നിന്ന് പുറത്താക്കി.

എന്‍ഐഎക്ക് നിയമപരമായി ഈ കേസ് അനേ്വഷിക്കാന്‍ അധികാരമില്ലെന്നാണ് ഇറ്റലി വാദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഈ കേസ് എന്‍ഐഎക്ക് അനേ്വഷണ ചുമതല നല്‍കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം ഇറ്റലിയുടെ വാദം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top