യാങ്കോണ്‍:: മ്യാന്‍മറില്‍ മദ്രസാ സകുളിന് തീപിടിച്ച് 13 കുട്ടികള്‍ വെന്തുമരിച്ചു. പള്ളിയോട് ചേര്‍ന്നു സ്ഥിതിചെയ്തിരുന്ന ബൊട്ടാടൗങ് നഗരത്തിലെ മതപഠനകേന്ദ്രത്തിനാണ് തീ പിടുത്തമുണ്ടായത്. സ്‌കൂളിലെ ഡോര്‍മെറ്ററിയില്‍ കിടന്നുറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ 78 കുട്ടിള്‍ ഇവിടെയുണ്ടായിരുന്നു. അപകടകാരണം ഷോട്ട്് സര്‍ക്യൂട്ടാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തീപ്പിടിത്തത്തില്‍ അസ്വാഭാവികതയാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മ്യാന്‍മറില്‍ ബുദ്ധമതക്കാരും മുസ്ലീംങ്ങളും തമ്മില്‍ കലാപം രൂക്ഷമായികൊണ്ടിരിക്കുകയാണ് കലാപത്തില്‍ കഴിഞ്ഞമാസം 43 പേര്‍ കൊല്ലപ്പെതായാണ് കണക്ക്.




