Section

malabari-logo-mobile

മന്ത്രിയെ തണുപ്പിക്കാന്‍ പോലീസുകാരനെ ബലിയാടാക്കി.

HIGHLIGHTS : പരപ്പനങ്ങാടി: വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന്റെ പാസ്‌പോര്‍ട്ട് എന്‍ക്വയറി നടത്തിയ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ

പരപ്പനങ്ങാടി: വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന്റെ പാസ്‌പോര്‍ട്ട് എന്‍ക്വയറി നടത്തിയ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ രമേശിനെ സസ്‌പെന്റ് ചെയ്തു.

വയര്‍ലസ്സ് സന്ദേശമായാണ് ഉത്തരവ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി രമേശനെ സസ്‌പെന്റ് ചെയ്യുകയാണെന്ന ഉത്തരവ് സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ഡിജിപി നേരിട്ട് ഇറക്കുകയായിരുന്നു.

sameeksha-malabarinews

തന്റെ മകന്‍ നാട്ടില്‍ വന്നിട്ടും പാസ്‌പോര്‍ട്ട് എന്‍ക്വയറി നടത്തിയില്ലെന്നും തന്നോടും തന്റെ ഗണ്‍മാനോടും അപമര്യാദയായി പെരുമാറി എന്ന മന്ത്രിയുടെ പരാതിയിലാണത്രെ ഈ നടപടി. എന്നാല്‍ ഒരു എസ്‌ഐ റാങ്കിലുള്ളവരോടുപോലും വിനീത വിധേയരായി നില്‍ക്കുന്ന പോലീസുകാര്‍ എങ്ങിനെയാണ് മന്ത്രിയെ പോലുള്ളവരോട് അപമര്യാദയായി പെരുമാറുക എന്ന ചോദ്യമാണ് ഉയരുന്നത്.

രമേശനെതിരെ നടപടിയെടുക്കാന്‍ കാരണമായി ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത് രണ്ട് മാസം എന്‍ക്വയറി റിപ്പോര്‍ട്ട് കൈവശം വച്ചു നീട്ടിക്കൊണ്ടുപോയി എന്ന കുറ്റമാണത്രെ. ഇത് മന്ത്രിയുടെ പരാതിക്ക് വിരുദ്ധമാണ്. രമേശനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം മന്ത്രിയുടെ മകന്‍ ഹൈദരബാദില്‍ നിന്ന് വരുന്നതുവരെ കാത്തു നില്‍ക്കാതെ തിരിച്ചയച്ചുവെന്നും മന്ത്രിയോട് നേരിട്ട് പറഞ്ഞില്ല എന്നുമാണ്.

എന്നാല്‍ മന്ത്രിയുടെ വാശിക്ക് മുന്നില്‍ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ കാരണമില്ലാതെ സസ്‌പെന്റ് ചെയ്തു എന്നതിന്റെ പേരില്‍ കടുത്ത അമര്‍ഷമാണ് പോലീസിലുണ്ടായിരിക്കുന്നത് എന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!