Section

malabari-logo-mobile

ഭൗതികശരീരം മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടുനല്‍കി, ഉദാത്ത മാതൃകയായി പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തില്‍ ഗോപാലന്‍ എന്ന തൊഴിലാളി നേതാവ്

HIGHLIGHTS : Gopalan, a native of Parappanangadi, left body to the medical college for study

പരപ്പനങ്ങാടി: ഇന്നലെ അന്തരിച്ച മുന്‍ തൊഴിലാളി നേതാവ് പരപ്പനങ്ങാടി സ്വദേശി പഴകണ്ടത്തില്‍ ഗോപാലന്റെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കി. അദ്ദേഹം മുന്‍കൂട്ടി എഴുതിവച്ചതു പ്രകാരം ആണ് വിദ്യാര്‍ത്ഥികളുടെ പഠനാവിശ്യാര്‍ത്ഥം ഭൗതികശരീരം വിട്ടുനല്‍കിയത്.

ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. അപ്സര എം.പി മൃതദേഹം സ്വീകരിച്ചു.സാങ്കേതിക വിദ്യ വളര്‍ന്നെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം കാര്യക്ഷമമാകണമെങ്കില്‍ ആവിശ്യത്തിന് മൃതദേഹങ്ങള്‍ വേണമെന്നും ഗോപാലേട്ടനെ പോലുള്ളവര്‍ ചെയ്തത് മഹദ്പ്രവര്‍ത്തിയാണെന്നും ഡോ. ഡോ. അപ്സര എം.പി അഭിപ്രായപ്പെട്ടു. കോഴിക്കോട് പത്തോളജി വിഭാഗത്തില്‍വെച്ച് കുടുംബാംഗമായ പഴയകണ്ടത്തില്‍ ഷൈജു, സിപിഐഎം ഏരിയാകമ്മറ്റിയംഗങ്ങളായ തുടിശ്ശേരി കാര്‍ത്തികേയന്‍, കെ.കെ ജയചന്ദ്രന്‍, സജി പഴകണ്ടത്തില്‍ എന്നിവരുടെ സാനിധ്യത്തിലാണ് ഭൗതിക ശരീരം കൈമാറിയത്.

sameeksha-malabarinews

പരപ്പനങ്ങാടിയിലെ പഴയകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി പഴയകണ്ടത്തില്‍ ഗോപാലന്‍ ദീര്‍ഘകാലം തൊഴിലാളികള്‍ നടത്തിവരുന്ന മൂന്നിയൂര്‍ പാറക്കടവ് ടൈല്‍സ് ഫാക്ടറയില്‍ ജോലിചെയ്തിരുന്നു. ഇക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിയാകുകയും, സിഐടിയു തിരൂരങ്ങാടി ഏരിയാ സക്രട്ടറി, സിപിഐഎം മൂന്നിയൂര്‍ ലോക്കല്‍ സക്രട്ടറി, തിരൂങ്ങാടി ഏരിയാകമ്മറ്റി അംഗം എന്ന നിലകളിലും പ്രവര്‍ത്തിച്ചു. ഉജ്ജ്വല പ്രക്ഷോഭകാരി എന്ന നിലയില്‍ അറിയപ്പെട്ട അദ്ദേഹം 1970കളിലെ ചേളാരി പൂതേരി മിച്ചഭൂമി സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു.

നല്ലൊരു വായനക്കാരനായിരുന്ന അദ്ദേഹത്തിന് മികച്ച പുസ്തക ശേഖരമുണ്ടായിരുന്നു. ഈ പുസ്തക ശേഖരം അദ്ദേഹം മലയാളം സര്‍വ്വകാലശാലക്ക് കൈമാറി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചരിത്രരേഖകളുടെ ശേഖരം പാര്‍ട്ടിക്കും കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!