Section

malabari-logo-mobile

ക്ഷേമ പെന്‍ഷന്‍ വിതരണം അടുത്ത ബുധനാഴ്ച മുതല്‍ ; 900 കോടി അനുവദിച്ചു

HIGHLIGHTS : Disbursement of welfare pension next Wednesday; 900 crore has been sanctioned

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കും. അഞ്ച് മാസത്തെ പെന്‍ഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രില്‍ മുതല്‍ അതാത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

sameeksha-malabarinews

ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടിയത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!