Section

malabari-logo-mobile

കാനില്‍ ഇന്ത്യക്ക് അഭിമാനം; ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റി’ന് ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം

HIGHLIGHTS : India proud at Cannes; Grand Prix Award for 'All We Imagine As Light'

ദില്ലി: കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം.

മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. 22 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഗോള്‍ഡന്‍ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയര്‍ വെള്ളിയാഴ്ച ആയിരുന്നു.

sameeksha-malabarinews

മുംബൈയില്‍ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഛായ കദം, ഹൃദു ഹാറൂണ്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!