Section

malabari-logo-mobile

ലോക ഫുട്‌ബോള്‍ ദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബിലെ കുട്ടിത്താരങ്ങള്‍

HIGHLIGHTS : Parappanad Walkers Club Kid Stars Celebrate 100th Anniversary of World Football Day with Indian Tennis Cricketers

പരപ്പനങ്ങാടി : ലോക ഫുട്‌ബോള്‍ ദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പിലെ കുട്ടിത്താരങ്ങള്‍. കഴിഞ്ഞ മാസം ഏപ്രില്‍ 1 മുതല്‍ തുടങ്ങിയ ക്യാമ്പില്‍ 25 ഓളം താരങ്ങള്‍ പങ്കെടുത്തിരുന്നു.

ഈ കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ വെച്ച് നടന്ന ശ്രീലങ്കന്‍ ടെന്നീസ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ പരപ്പനങ്ങാടി സ്വദേശികളായ ശരത്ത് രാജ് . ടി.കെയും , പി.കെ ശാലുവുമാണ് കേക്ക് മുറിച്ച് കുട്ടികള്‍കൊപ്പം അതിഥികളായെത്തിയത്.

sameeksha-malabarinews

കണ്‍വീനര്‍ കെ.ടി വിനോദ് സ്വഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ കണ്ടി അദ്ധ്യക്ഷത വഹിച്ചു. കോച്ചുമാരായ വിബീഷ്. വി, അനൂപ് . സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!