Section

malabari-logo-mobile

ആദിവാസികളുടെ ഉന്നമനത്തിന് കര്‍മ പരിപാടി തയ്യാറാക്കും – കലക്റ്റര്‍

HIGHLIGHTS : മലപ്പുറം:

മലപ്പുറം: ജില്ലയിലെ ആദിവാസികളുടെ ഉന്നമനത്തിന് കര്‍മ പരിപാടി തയ്യാറാക്കുമെന്ന് ജില്ലാ കലക്റ്റര്‍ കെ. ബിജു. നിലമ്പൂര്‍ വെറ്റിലകൊല്ലി അമ്പുമല പാലക്കയം കോളനി സന്ദര്‍ശനം നടത്തിയ ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്റ്റര്‍. വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന കര്‍മപരിപാടിയാണ് ആവിഷ്‌കരിക്കുക. കോളനികളിലെ പ്രശ്‌നങ്ങള്‍ അറിയുന്നതിനാണ് കലക്റ്റര്‍ സന്ദര്‍ശനം നടത്തിയത്. കോളനിയിലെത്തിയ കലക്റ്റര്‍ ഊരു മൂപ്പന്‍മാരോട് ചര്‍ച്ച നടത്തി. പണിയര്‍, മുതുവര്‍, കാട്ടുനായക്കര്‍ വിഭാഗത്തില്‍ പെട്ടവരാണ് പാലക്കയം കോളനിയില്‍ താമസിക്കുന്നത്.

കോളനിയില്‍ വൈദ്യുതി-ഗതാഗത സൗകര്യവും ആനശല്ല്യം തടയുന്നതിന് ട്രഞ്ച് നിര്‍മിക്കണമെന്നും മൂപ്പന്‍മാര്‍ കലക്റ്ററോട് ആവശ്യപ്പെട്ടു. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗകത്ത്, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, ഐ.റ്റി.ഡി.പി ഓഫീസര്‍ കെ.എം ജെസിമോള്‍, തഹസില്‍ദാര്‍ എം. അബ്ദുല്‍ സലാം, ഡി.റ്റി.പി.സി സെക്രട്ടറി ഉമര്‍ കോയ എന്നിവരും കലക്റ്ററോടൊപ്പമുണ്ടായിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!