Section

malabari-logo-mobile

മൈലാഞ്ചിയിടല്‍ മത്സരം ഹൃദ്യമായി

HIGHLIGHTS : താനൂര്‍:

താനൂര്‍: കേരളവിഷനും ടിസിവിയും സാമന്‍ ഹോട്ടലും സംയുക്തമായി സംഘടിപ്പിച്ച ‘മൊഞ്ചേറും മൈലാഞ്ചി’ മൈലാഞ്ചിയിടല്‍ മത്സരം നവ്യാനുഭവമായി. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ കക്ഷിരാഷ്ട്രീയ ജാതി-മത ഭേദമന്യേ പങ്കെടുത്ത ചടങ്ങ് മൈത്രിയുടെ രൂപമായി. മത്സരാര്‍ത്ഥികളടക്കം നൂറ് കണക്കിന് പേര്‍ പങ്കെടുത്തു. ഡോ. ഖമറുന്നീസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ടി. മനോഹരന്‍ സ്വാഗതം പറഞ്ഞു. നഗരസഭ അധ്യക്ഷ സഫിയ ടീച്ചര്‍ മുഖ്യാതിഥിയായി. ഇത്തരം പരിപാടികള്‍ സ്ത്രീകളുടെ സര്‍ഗ്ഗവാസനയെ ഉണര്‍ത്താന്‍ സാധിക്കുമെന്ന് ഖമറുന്നീസ അന്‍വര്‍ പറഞ്ഞു.
കുറ്റിപ്പാല സ്വദേശി സുമയ്യ തടത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം ആയിഷ റോഷ്‌നി. മൂന്നാംസ്ഥാനം രണ്ട് പേര്‍ പങ്കിട്ടു. റുബീന ഷംനീദും, യാഷിറ ബേബിയും. ചലച്ചിത്ര പിന്നണി പ്രവര്‍ത്തകന്‍ അമീര്‍ താനൂര്‍, നര്‍ത്തകിയും നടിയുമായ മിനുഷ, ആര്‍ട്ടിസ്റ്റ് ഇഖ്ബാല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!