Section

malabari-logo-mobile

പ്രകൃതി പാഠം 4

HIGHLIGHTS : രാത്രി സഞ്ചാരിയായ ഈ പക്ഷി മനുഷ്യവാസമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ കാണപ്പെടുന്നു.

വെള്ളിമൂങ്ങ Barn Owl ) Tyto alba

വിജേഷ് വള്ളിക്കുന്ന്‌

 

രാത്രി സഞ്ചാരിയായ ഈ പക്ഷി മനുഷ്യവാസമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ കാണപ്പെടുന്നു.

sameeksha-malabarinews

കാക്കയോളം വലുപ്പമുള്ള ഈ പക്ഷിയുടെ മുഖം ഹൃദയാകൃതിയിലുള്ള തൂവെള്ള നിറത്തിലുള്ളതാണ്. ശരീരത്തിന്റെ മുകള്‍ ഭാഗം തിളങ്ങുന്ന വെള്ള നിറവും ചാരനിരവും കലര്‍ന്നതും മുകള്‍ഭാഗം ചെറിയ പുള്ളകളോട് കൂടിയതുമാണ്.

ലോകത്തെല്ലായിടത്തും പൊതുവെ കാമപ്പെടുന്ന വെള്ളിമൂങ്ങയുടെ പ്രധാന ഭക്ഷണം എലികളാണ്. ഒരു ദിവസം മൂന്ന് എലികളെയെങ്കിലും ഇവ ഭക്ഷിക്കുന്നു. പ്ലാഗ് പോലെയുള്ള മാരക രോഗങ്ങള്‍ പരത്തുന്ന എലികളെ അകത്താക്കുന്ന വെള്ളിമൂങ്ങകള്‍ കര്‍ഷകരുടെ മിത്രം കൂടിയാണ്. പക്ഷേ മനുഷ്യര്‍ക്കിടയിലെ അനാചാരങ്ങളുടെ ഭാഗമായുള്ള ദുര്‍മന്ത്രവാദങ്ങള്‍ക്കു വേണ്ടി ഇവ വ്യാപകമായി വേട്ടയാടപ്പെടുന്നു.

ഇതുമൂലം വംശനാശ ഭീഷണി നേരിടുന്ന ജനുസില്‍പ്പെട്ട പക്ഷിയാണ് വെള്ളിമൂങ്ങ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!