കണ്ണമംഗലം 18ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു

വേങ്ങര : കണ്ണമംഗലം പഞ്ചായത്തിലെ ഇകെ പടി 18ാം വാര്‍ഡിലേക്ക് നടന്ന വാശിയേറിയ മല്‍സരത്തില്‍ യുഡഎഫിന് അട്ടിമറിവിജയം. യുഡഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അനൂപാണ് വിജയിച്ചത്. എല്‍ഡിഎഫ് പിന്തുണച്ച ചോലക്കല്‍ ബിരാനെയാണ് അനൂപ് തോല്‍പ്പിച്ചത്.104 വോട്ടിന്റ ഭൂരിപക്ഷമാണ് അനൂപിന് ലഭിച്ചത്.

എസ്ഡിപിഐ ആണ് മൂന്നാം സ്ഥാനത്ത്. വാര്‍ഡ് രൂപീകരിച്ചതു മുതല്‍ സിപിഎം മാത്രമെ ഇവിടെ ജയിച്ചിട്ടുള്ളു.

വോട്ടിംഗ് നില യുഡിഎഫ് 460,എല്‍ഡിഎഫ്് 357,എസ്ഡിപിഐ 76, വെല്‍ഫയര്‍ പാര്‍ട്ടി 42.

Share news
error: Content is protected !!
Scroll to Top