Section

malabari-logo-mobile

പാലത്തിങ്ങലില്‍ വ്യാജ സിമന്റ് റീപാക്ക് ചെയ്യുന്ന ഗോഡൗണ്‍ കണ്ടെത്തി

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി പാലത്തിങ്ങലില്‍ കട്ടപിടിച്ച് ഉപയോഗ

പരപ്പനങ്ങാടി : പരപ്പനങ്ങാടി പാലത്തിങ്ങലില്‍ കട്ടപിടിച്ച് ഉപയോഗ ശൂന്യമായ സിമന്റ് പൊടിച്ച് റീപാക്ക് ചെയ്യുന്ന ഗോഡൗണ്‍ കണ്ടെത്തി. പാലത്തിങ്ങല്‍ കീരനെല്ലൂര്‍ റോഡിലുള്ള കുന്നുമ്മല്‍ ഏജന്‍സീസിന്റെ ഗോഡൗണില്‍ പഴകിയ സിമിന്റ് കട്ടപൊടിച്ച് പാക്ക് ചെയ്യുന്നതിനിടെ ലന്‍സ് ഫെഡിന്റെയും സിഡബ്ല്യുഎസ്എയുടെയും പ്രവര്‍ത്തകര്‍ ഗോഡൗണ്‍ വളഞ്ഞ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ഈ സമയത്ത് ഗോഡൗണിനുള്ളില്‍ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്.

ജൂലൈയില്‍ ഇറങ്ങിയ മൈസെം സിമിന്റാണ് പൊടിച്ച് നവംബര്‍ രേഖപ്പെടുത്തിയ ചാക്കിലേക്ക് മാറ്റിക്കൊണ്ടിരുന്നത്. പരപ്പനങ്ങാടിയില്‍ നിര്‍മാണം നടക്കുന്നയിടങ്ങളില്‍ ഏജന്റുമാര്‍ വിലകുറച്ച് സിമന്റ് നല്‍കാന്‍ തയ്യാറായി വന്നതോടെയാണ് ഇത്തരം വില്‍പ്പനയെ കുറിച്ച് വിവരം ലഭിക്കുന്നത്. ജില്ലയില്‍ പലയിടങ്ങളിലും ഈ സിമിന്റ് ഉപയോഗിച്ച് വലിയ നിര്‍മാണ പദ്ധതികള്‍ നടത്തിയതായി സൂചനയുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!