Section

malabari-logo-mobile

പന്നിയങ്കരയിലെ അക്രമം ആസൂത്രിതം: കോഴിക്കോട് ജില്ലാ കളക്ടര്‍

HIGHLIGHTS : കോഴിക്കോട്: പന്നിയങ്കരയിലെ

കോഴിക്കോട്: പന്നിയങ്കരയിലെ അക്രമം ആസൂത്രിതമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. അക്രമത്തിന് പിന്നില്‍സാമൂഹ്യ വിരുദ്ധരാണെന്നും കളക്ടര്‍ പറഞ്ഞു. അതേ സമയം കോഴിക്കോട് എസ്പിയെ സസ്‌പെന്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പോലീസുദേ്യാഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ഹെല്‍മെറ്റ് വേട്ട നടത്തിയിട്ടില്ലെന്നും പോലീസിന് വീഴ്ച്ചപറ്റിയിട്ടില്ലെന്നും സര്‍വ്വകക്ഷിയോഗത്തില്‍ കോഴിക്കോട് എസ്പി അറിയിച്ചു.

കോഴിക്കോട് പന്നിയങ്കരയില്‍ പോലീസും,നാട്ടുകാരും ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം ഇപ്പോളും തുടരുകയാണ്.

sameeksha-malabarinews

ഹെല്‍മെറ്റ് പരിശോധനക്കിടെ ബൈക്ക് യാത്രാക്കാര്‍ മരിക്കാനിടയായ സംഭവത്തിലാണ് പോലീസും, നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സംഘര്‍ഷത്തില്‍ പന്നിയങ്കര പോലീസ്റ്റേഷന് നേരെ നിരവധി തവണ കല്ലേറുണ്ടായി. കല്ലേറില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 6 പോലീസുകാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പോലീസ് കണ്ണീവാതകവും, ജല പീരങ്കിയും പ്രയോഗിച്ചു.
10 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. അരക്കിണര്‍ സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവരാണ് പോലീസിന്റെ ഹെല്‍മെറ്റ് വേട്ടക്കിടെ മരണപ്പെട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!