Section

malabari-logo-mobile

എസ്.എസ്.എല്‍സി പരീക്ഷ ഇന്നു തുടങ്ങും.

HIGHLIGHTS : തിരു: എസ്എസ്എല്‍സി പരീക്ഷ ഇന്നു തുടങ്ങും. മാര്‍ച്ച് 23 വരെയാണ് പരീക്ഷ.

തിരു: എസ്എസ്എല്‍സി പരീക്ഷ ഇന്നു തുടങ്ങും. മാര്‍ച്ച് 23 വരെയാണ് പരീക്ഷ. എല്ലാ ദിവസവും 1.30 ആകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ ഹാജരാകണം. 1.45 ന് പരീക്ഷതുടങ്ങും. 2 മണി മുതല്‍ പരീക്ഷ എഴുതി തുടങ്ങണം. വിദ്യാര്‍ത്ഥികള്‍ക്ക് അവസാനത്തെ ലോങ്ങ് ബെല്‍ വരെ ഉത്തരമെഴുതാം. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് പോകുന്നതിന് വിലക്കുണ്ട്. ലേബലില്ലാത്ത കുപ്പികളില്‍ വെള്ളം കൊണ്ടു വരാന്‍ അനുവാദമുണ്ട്.

4,79,650 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇവരില്‍ 5,740 പേര്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നവരാണ്. തിരുവന്തപുരം പട്ടം സെന്റ് മേരീസ് ആണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന സ്‌കൂള്‍. ഇവിടെ 1,559 പേരാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. 37,060 പേരാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്. 2,530 പേരാണ് പരീക്ഷ എഴുതുന്നത്.

sameeksha-malabarinews

2,800 കേന്ദ്രങ്ങളിലായാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ നടത്തുന്നത്. ഇതില്‍ 2,782 കേന്ദ്രങ്ങള്‍ കേരളത്തിലും, 9 കേന്ദ്രങ്ങള്‍ ലക്ഷദ്വീപിലും, 9 കേന്ദ്രങ്ങള്‍ ഗള്‍ഫിലും മാണ്്.

ഉത്തര കടലാസിന്റെ മൂല്യ നിര്‍ണ്ണയം ഏപ്രില്‍ 1 മുതല്‍ 15 വരെ നടക്കും. എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ അവസാനവാരം പ്രസിദ്ധീകരിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!