ഫഹദ് ഫാസില്‍ പാട്ടുപാടുന്നു.

വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനംപിടിച്ച പുതു തലമുറയുടെ പ്രിയതാരം ഫഹദ് ഫാസില്‍ പാട്ടുകാരനാകുന്നു. ഒളിപ്പോര് എന്ന ചിത്രത്തിന് വേണ്ടിയാണ് ഫഹദ് പാട്ട് പാടുന്നത്. നെരൂദയുടെ മരണം എന്ന കവിതയാണ് ഫഹദ് ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്.

സമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടാതെ ഒളിപ്പോരാളി എന്ന പേരില്‍ ബ്‌ളോഗ് എഴുതുന്ന ഒരു ബ്‌ളോഗറുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗത സംവിധായകനായ എ.വി ശശിധരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴിലെ പുതുമുഖ നായികമാരില്‍ ശ്രദ്ദേയയായ സുഭിക്ഷയാണ് ഒളിപ്പോരില്‍ ഫഹദിന്റെ നായികായായിയെത്തുന്നത്. കലാഭവന്‍മണി, തലൈവാസല്‍ വിജയ്, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജോണ്‍ വര്‍ക്കിയാണ്.

 

 

Share news
error: Content is protected !!
Scroll to Top