Section

malabari-logo-mobile

നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു. 13 പേര്‍ ഇന്ത്യക്കാര്‍

HIGHLIGHTS : കാണഠമണ്ഡു : വടക്കന്‍ നേപ്പാളില്‍ വിമാനം തകര്‍ന്ന്

കാണഠമണ്ഡു : വടക്കന്‍ നേപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ 13 പേരും ഇന്ത്യക്കാരാണെന്ന് കരുതുന്നു. ആറുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റവരെയെല്ലാം പ്രാദേശിക ആശുപത്രിയുലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 

ഉത്തര നേപ്പാളിലെ ജോംസം വിമാനത്താവളത്തിലാണു സംഭവം. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകരുകയായിരുന്നു. തകര്‍ന്നു വീണ ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറുള്ള വിനോദ സഞ്ചാര കേന്ദ്രവും ട്രക്കിങ് മേഖലയും ഉള്‍പ്പെടുന്ന പ്രദേശമാണു ജോംസം.

sameeksha-malabarinews

 

2006 ല്‍ സര്‍വീസ് തുടങ്ങിയ അഗ്നി എയറിന്റെ ഡോണിയര്‍ DO-228 വിമാനമാണ് തകര്‍ന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!