നേപ്പാള്‍ വിമാനപകടം : നഷ്ടപ്പെട്ടത് മലയാളത്തിന്റെ വെളളി നക്ഷത്രത്തെ.

കാഠ്മണ്ടു : നേപ്പാളിലെ ജോംസം വിമാനത്താവളത്തില്‍ ഇന്നലെ നടന്ന വിമാനാപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ ബാലതാരം തരുണി സച്‌ദേവും.

വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ സിനികളിലൂടെ തിളിങ്ങിയ പ്രമുഖ ബാലതാരം തരുണി സച്‌ദേവും, അമ്മ ഗീത സച്‌ദേവും ഈ അപകടത്തില്‍ മരണമടഞ്ഞു.

മുംബൈവാസികളായ തരുണിയും കുടുംബവും വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക്് പുറപ്പെട്ടതായിരുന്നു. നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രമായ പൊഖ്‌റയിലെ വിനോദ സഞ്ചാര കേന്ദ്രമായ ജോംസിലേക്ക് പുറപ്പെട്ട വിമാനം ജിംസോംവിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് തിങ്കളാഴ്ച രാവിലെ അപകടം നടന്നത്.
ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പരസ്യചിത്രങ്ങളിലൂടെ രംഗത്തെത്തിയ തരുണി മലയാളിക്ക് പ്രയങ്കരിയായത്. വിനയന്‍ ചിത്രങ്ങളിലൂടെയാണ്. വെള്ളിനക്ഷത്രം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് തരുണിയാണ്. രസ്‌നയുടെ പരസ്യമാണ് തരുണിയെ പോപ്പുലറാക്കിയത്. അമിതാഭ് ബച്ചന്റെ’പാ’ യിലൂടെ തരുണി വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അമ്പതിലേറെ പരസ്യച്ത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top