Section

malabari-logo-mobile

നിരവധി മോഷണകേസുകളിലെ പ്രതി താനൂരില്‍ പിടിയില്‍

HIGHLIGHTS : താനൂര്‍: പുലര്‍ച്ചെ വീടുകളില്‍ കയറി മോഷണം നടത്തുന്ന താനൂര്‍ സ്വദേശിയായ മോഷ്ടാവ് പോലീസിന്റെ പിടിയില്‍. താനൂര്‍ പുത്തന്‍തെരു മൂര്‍ക്കാടന്‍ വീട്ടില്‍ ...

Untitled-1 copyതാനൂര്‍: പുലര്‍ച്ചെ വീടുകളില്‍ കയറി മോഷണം നടത്തുന്ന താനൂര്‍ സ്വദേശിയായ മോഷ്ടാവ് പോലീസിന്റെ പിടിയില്‍. താനൂര്‍ പുത്തന്‍തെരു മൂര്‍ക്കാടന്‍ വീട്ടില്‍ പ്രതീപ് എന്ന മണി (35) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാള്‍ നിരവധി മോഷണകേസുകളില്‍ ശിക്ഷിക്കപ്പെട്ടുട്ടുണ്ട്. ഇയാള്‍ മോഷ്ടിച്ച സ്വര്‍ണ്ണം പണയം വെക്കാന്‍ സഹായിച്ച ഫറൂഖ് സ്വദേശി കൈതകത്ത് മുജീബിനെയും പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഡി വൈ എസ് പി അസൈനാരുടെ നേതൃത്വത്തില്‍ താനൂര്‍ എസ് ഐ സുനിലും, തിരൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഡി വൈ എസ് പി എം എം അബ്ദുള്‍ അസീസും അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച രാത്രിയില്‍ മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ താനൂര്‍ മൂലക്കലില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മറ്റൊരു കേസിന്റെ ശിക്ഷ കഴിഞ്ഞ് പ്രതീപ് പുറത്തിറങ്ങിയിട്ട് രണ്ട് മാസമേ ആയിട്ടൊള്ളൂ. കോഴിക്കോട്, പരപ്പനങ്ങാടി, താനൂര്‍ , കണ്ണൂര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. ഒഴൂര്‍ ഓണക്കാട്ട് ഷര്‍ഫുദ്ദീന്റെ വീട്ടില്‍ നിന്ന് ഒരു ബൈക്കും, താന്നിചോട്ടില്‍ ഇബ്രാഹീമിന്റെ വീട്ടില്‍ നിന്ന് 3 പവന്റെ സ്വര്‍ണ്ണഭരണങ്ങളുമാണ് പ്രതീപ് മോഷ്ടിച്ചത്. ഇരുവരെയും വ്യാഴാഴ്ച തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!