മുംബൈ: പ്രശസ്തമോഡലും, നടിയുമായ അര്‍ച്ചന പാണ്‌ഡെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ച്ചനയുടെ മുന്‍ കാമുകന്‍ ഒമര്‍ ആസിഫ് പത്താന്‍ അറസ്റ്റില്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുപത്തിയാറുകാരിയായ അര്‍ച്ചന പാണ്‌ഡെയെ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ മരം സംഭവിച്ചിരുന്നു. ആത്മഹത്യ കുറിപ്പില്‍ അര്‍ച്ചന തന്റെ മരണത്തിന് ഉത്തരവാദി പത്താനാണെന്ന് എഴുതിയിരുന്നു. തന്നെ ശാരീരികമായി ഉപയോഗിച്ചതിന് ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയി എന്നാണ് അര്‍ച്ചന പറഞ്ഞിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



