Section

malabari-logo-mobile

താനൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ സംഘര്‍ഷം; 250 പേര്‍ക്കെതിരെ കേസ്

HIGHLIGHTS : താനൂര്‍:

താനൂര്‍: യുവതിയെയും യുവാക്കളെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മുസ്ലീം യുവതിക്കൊപ്പം തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവാക്കളെ കണ്ടതോടെ നാട്ടുകാരായ കുറച്ച് ചെറുപ്പക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയേയും യുവാക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവ മറിഞ്ഞ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചതോടെയാണ് സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌റ്റേഷനുനേരെ കല്ലേറുണ്ടായി.

sameeksha-malabarinews

പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മാരകായുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പിക്കള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും കേടുപറ്റിയിട്ടുണ്ട്.

യുവതിക്കും യുവാക്കള്‍ക്കും പരസ്പരം അറിയാമെന്നുള്ളതിനാല്‍ യുവാക്കളെ പോലീസ് വെറുതെ വിടുകയും യുവതിയെ തവനൂര്‍ റസ്‌ക്യൂഹോമിലേക്ക് മാറ്റുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!