Section

malabari-logo-mobile

മുഹമ്മദ്‌ ജാസിമിനെ കുറിച്ചുളള ചന്ദ്രിക വാര്‍ത്തയ്‌ക്കെതിരെ സിപിഎം

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി:മൂന്ന് വയസ്സുകാരിയായ ബാലികയെ പീഡിപ്പിച്ച മുഹമ്മദ് ജാസിമി(21)നെ സഹായിക്കുന്നത് സിപിഐ എമ്മാണെന്ന ‘ചന്ദ്രിക’ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാളെ ് ഉമ്മയും രണ്ടാനച്ഛനും വീട്ടില്‍ നിന്ന് അടിച്ചോടിച്ചതാണ്. ജാസിമിന് 15 വയസ്സുളളപ്പോഴായിരുന്നു ഈ സംഭവം. പിന്നീട് നാടോടികള്‍ക്കൊപ്പവും കഞ്ചാവ് വില്‍പ്പനക്കാര്‍ക്കൊപ്പവുമായിരുന്നു സഹവാസം. ഇടയ്ക്ക് വീട്ടില്‍ വരാളുള്ള പ്രതി വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് വീട്ടുകാരെ ഉപദ്രവിക്കാറുണ്ടയിരുന്നു. ഡിവൈഎഫ്‌ഐ നേതാവായ ആലുങ്ങള്‍ ദേവന്റെ വീട്ടില്‍ കയറി ഫോണും വാച്ചും മോഷ്ടിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. കൂടാതെ പുത്തന്‍പീടികയില്‍ വെച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ചതിന് നാട്ടുകാര്‍ കൈകാര്യം ചെയ്യുകയും പിന്നീട് പോലീസെത്തി കൊണ്ടുപോവുകയുമായിരുന്നു. മുഹമ്മദ് ജാസിമിന്റെ കുടുംബം ലെപ്രസികോളനിയിലായിരുന്നു താമസം.

ലെപ്രസികോളനിയെ സിഎച്ച് കോളനി എന്ന് പേര് മാറ്റിയത് ലീഗാണ്. മുമ്പ് കോളനി നിവാസിയായ മുഹമ്മദ് ജാസിമിനെ പോലുള്ളവരെ മയക്കുമരുന്നിന്റെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും അടിമകളാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തം ലീഗിനാണ്. മുഹമ്മദ് ജാസിമിനെ സിപിഐഎം സഹായിക്കുന്നുവെന്ന് ‘ചന്ദ്രി’കയില്‍ കള്ളം പറഞ്ഞത് സദാചാര മൂല്യങ്ങളുടെ ലംഘനമാണെന്നും സ്ത്രീ പീഡകരായ നേതാക്കളും സാമൂഹ്യ വിരുദ്ധരായ അണികളുമുള്ള ലീഗിന്റ് ‘ചന്ദ്രി’ക്കു മാത്രം ചേരുന്ന പരദൂഷണം ജനങ്ങള്‍ തള്ളിക്കളയുമെന്ന് ഏരിയ കമ്മിറ്റിയംഗം ടി കാര്‍ത്തികേയന്‍, ലോക്കല്‍കമ്മിറ്റി സെക്രട്ടറി എംപി സുരേഷ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!