പീഡനക്കേസ് ; ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റില്‍

കുറ്റിപ്പുറം: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ തിരൂര്‍ ഡിവൈഎസ് പി അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം ഇടച്ചലം സ്വദേശി കുണ്ടിപെ രുത്തി അബ്ദുറഹ്‌മാനാ (38)ണ് അറസ്റ്റിലായത്.

കേസില്‍ മറ്റൊരു പ്രതി സുബൈര്‍ വിദേശത്തേക്ക് കടന്നിരുന്നു. ജനുവരിയിലാണ് സുബൈര്‍ തന്റെ വീട്ടില്‍വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചത്. അബ്ദുറഹ്‌മാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു. കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top