Section

malabari-logo-mobile

പോലീസ് ഹെല്‍മെറ്റ് വേട്ടക്കിടെ; 2 ബൈക്ക് യാത്രികര്‍ ബസ്സിടിച്ച് മരിച്ചു

HIGHLIGHTS : കോഴിക്കോട് : പോലീസിന്റെ ഹെല്‍മെറ്റ് വേട്ടയ്ക്കിടെ

കോഴിക്കോട് : പോലീസിന്റെ ഹെല്‍മെറ്റ് വേട്ടയ്ക്കിടെ രണ്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ ബസ്സിടിച്ച് മരിച്ചു. പ്രകോപിതരായ നാട്ടുകാര്‍ ഇടിച്ച കെഎസ്ആര്‍ടിസി ബസ് തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് പോലീസ് രണ്ട് തവണ ലാത്തിവീശി. അരക്കിണര്‍ പറമ്പത്ത് കോവില്‍ ഹരിദാസിന്റെ മകന്‍ രാജേഷ്(36), നല്ലളം ഉള്ളിശേരികുന്ന് ചെമ്മളശേരി പറമ്പില്‍ പനയംകണ്ടി വീട്ടില്‍ വേലായുധന്റെ മകന്‍ മഹേഷ്(28) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ന് തിരുവണ്ണൂര്‍ ബൈപാസില്‍ കുറ്റിയില്‍പടിയിലാണ് സംഭവം നടന്നത്.

പന്നിയങ്കര എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹെല്‍മെറ്റ് വേട്ട നടത്തിയത്. തൃശൂരില്‍ നിന്ന് ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ പോലീസ് അമിത വേഗതയില്‍ പിന്‍തുടരുകയായിരുന്നു. പോലീസിനെ കണ്ട് ബൈക്ക് വേഗത കുറച്ചപ്പോള്‍ പിറകില്‍ നിന്നും വന്ന കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് റോഡില്‍ വീണ ഇരുവരുടേയും ദേഹത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഇരുവരെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

sameeksha-malabarinews

പോലീസിന്റെ ഹെല്‍മെറ്റ് വേട്ടയാണ് യുവാക്കളുടെ മരണത്തിന് കാരണമായതെന്നാരോപിച്ച് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയപ്പോള്‍ രാത്രി തടിച്ചുകൂടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തില്‍ നിരവധി നാട്ടുകാര്‍ക്ക് പരിക്കേറ്റു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കുമെന്ന് സൗത്ത് അസി. കമീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്‍ ഉറപ്പ് നല്‍കിയെങ്കിലും രാത്രി 9.45 ഓടെ വീണ്ടും പോലീസ് ലാത്തി വീശി. സംഭവത്തെ തുടര്‍ന്ന സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

മരിച്ച ഇരുവരും ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരു വരു ആശേരിപ്പണിക്കാരായിരുന്നു. രാജേഷിന്റെ അമ്മ ലീല. സഹോദരങ്ങള്‍: ജിഷ. റോജ, ലൗലി. മഹേഷിന്റെ അമ്മ സരോജിനിയാണ് . സഹോദരങ്ങള്‍: സുനില്‍കുമാര്‍, സുമേഷ്, സിന്ധു, ബിന്ദു, ഇന്ദുകല, റീന, രമ്യ.

കോഴിക്കോട്ട് തെരുവ് യുദ്ധം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!