മഅദനി നാട്ടിലെത്തി.

കൊല്ലം: ഏറെ അനിശ്ചിതത്വ്തിനൊടുവില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി നാട്ടിലെത്തി. ബംഗളൂരുവില്‍ നിന്ന് ഇന്നലെ വൈകീട്ട് പുറപ്പെട്ട ചെന്നൈ വഴിയുള്ള സ്‌പൈസ് ജറ്റ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅ്ദനി രാത്രിതന്നെ കൊല്ലത്തെത്തി. കൊല്ലത്തെ അസീസിയ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട മഅ്ദനി ഇന്ന് രാവിലെ കൊല്ലം കൊട്ടിയത്തെ സുമയ്യാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഏക മകളുടെ നിക്കാഹില്‍ പങ്കെടുക്കും.

ഇന്നലെ രാത്രി 9.40 മണിയെടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനിയെ 10.12 ഓടെയാണ് പുറത്തെത്തിച്ചത്. മഅദനിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് പിഡിപി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലെത്തിച്ചേര്‍ന്നത്. അദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനിയും ബന്ധുക്കളും വിമാനത്താവള്തിലെത്തിയിരുന്നു.

പ്രത്യേക വിചാരണ കോടതി മാര്‍ച്ച് 7 നാണ് മഅ്ദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചത്. നാളെ അന്‍വാശേരിയിലെത്തി രോഗബാധിതതനായ പിതാവിനെ കാണാനും അനുവാദമുണ്ട്.

ഇതിനിടെ യാത്രാ സംബന്ധമായ രേഖകകള്‍ സമര്‍പ്പിക്കുന്നതിനും പോലീസും ജയിലധകൃതരും വീഴ്ച വരുത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ ബംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മഅ്ദനി ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 9 മണിക്കൂര്‍ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നത്.

Share news
error: Content is protected !!
Scroll to Top