Section

malabari-logo-mobile

ടി.പി വധക്കേസ് ; രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഐഎം ഒരുങ്ങുന്നു

HIGHLIGHTS : കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍

കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയും എന്‍ജിഒ യൂണിയന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി എച്ച അശോകന്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ഉണ്ടായ രാഷ്ട്രീയാവസ്ഥയെ മറികടക്കാന്‍ സിപിഎം തിരക്കിട്ട നീക്കം തുടങ്ങി.

ഇന്നലെ അറസ്റ്റിലായ സിഎച്ച് അശോകന്റെയും കെകെ കൃഷ്്ണന്റെയും ജാമ്യത്തിനായി സിപിഐഎം ജില്ലാ നേതൃത്വം ഇന്ന് ഹൈകോടതിയെ സമീപിക്കും. എന്നാല്‍ നേരത്തെ അറസ്റ്റിലായ ലോക്കല്‍ കമ്മറ്റിയംഗങ്ങളായ രവീന്ദ്രന്റെയും രാമചന്ദ്രന്റെയും കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല.

sameeksha-malabarinews

രാഷ്ട്രീയ പരമായി നേരിടുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി ഡിഐജി ഓഫീസ് മാര്‍ച്ചുപോലുള്ള സമരങ്ങളും നടത്താന്‍ ആലോചിച്ച് വരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!