Section

malabari-logo-mobile

ചെമ്മാട് ബസ്റ്റാന്റ് വിവാദം പുതിയമാനങ്ങളിലേക്ക്; ചാത്തമ്പാടന്‍ അന്‍വര്‍സാദത്ത് മെമ്പര്‍ സ്ഥാനം് രാജി വെച്ചു

HIGHLIGHTS : തിരൂരങ്ങാടി: തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ 22-)ം വാര്‍ഡംഗവും കോണ്‍ഗ്രസ് അംഗവുമായ ചാത്തമ്പാടന്‍ അന്‍വര്‍സാദത്ത് മെമ്പര്‍ സ്ഥാനം് രാജി വെച്ചു. പുര പദ...

തിരൂരങ്ങാടി: തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ 22-)ം വാര്‍ഡംഗവും കോണ്‍ഗ്രസ് അംഗവുമായ ചാത്തമ്പാടന്‍ അന്‍വര്‍സാദത്ത് മെമ്പര്‍ സ്ഥാനം് രാജി വെച്ചു. പുര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ബസ്റ്റാന്റിന് നവരക്കായി പാടത്ത് സ്ഥലം നല്‍കാന്‍ തീരുമ്മാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി സമര്‍പ്പിച്ചത്.
പഞ്ചായത്ത് സെക്രട്ടറി വി.കെ മുരളിക്കാണ് രാജി സമര്‍പ്പിച്ചത്. തിരൂരങ്ങാടിയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ എം എന്‍ കുഞ്ഞ്മുഹമ്മദ് ഹാജി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി കെ തങ്ങള്‍ മണ്ഡലം പ്രസിഡന്റ് കെ പി അബ്ദുള്‍്മജീദ് ഹാജി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രകടനമായാണ് രാജിവെക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയത്.
അന്‍വര്‍സാദത്ത് 22-)0 വാര്‍ഡില്‍നിന്ന് സ്വതന്ത്രനായാണ് തിരഞ്ഞെടുക്കപ്പെട്ടത്. അന്‍വറിന്റെ രാജിയോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങി.
നവരക്കായി പാടവിവാദം ഉടലെടുത്തപ്പോള്‍ തന്നെ പഞ്ചായത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ചുക്കാന്‍ പിടിച്ചത് അന്‍വര്‍സാദത്തായിരുന്നു. അന്‍വര്‍സാദത്തിനെതിരെ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.കുറച്ച് ദിവസമായി നിശബ്ദ് മായിരുന്ന ലീഗ് കോണ്‍ഗ്രസ് പോര് ഈ രാജിയോടെ സജീവമായിരിക്കുകയാണ്. ജില്ലാ കോണ്‍ഗ്രസ് ട്രഷറര്‍ നേരിട്ട് ഒരു പഞ്ചായത്ത് മെമ്പറുടെ രാജി സമര്‍പ്പിക്കുന്നതില്‍ ഇടപെടുന്നു എന്ന പ്രത്യേകതയും ഇതിനുപിന്നിലുണ്ട്. മുസ്ലീം ലീഗിന്റെ കടുത്ത വിമര്‍ശകനായ എംഎന്‍ വരും നാളുകളില്‍ എന്തു കാരുനീക്കമാണ് നടക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് തിരൂരങ്ങാടിക്കാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!