Section

malabari-logo-mobile

ഗ്രാമത്തിന്റെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന ‘എന്റെ ഗ്രാമം’ ഡോക്യുമെന്ററി ശ്രദ്ധേയമായി

HIGHLIGHTS : പള്ളിക്കല്‍ ഗ്രാമത്തിന്റെ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങി വര്‍ത്തമാനകാല

പള്ളിക്കല്‍ ഗ്രാമത്തിന്റെ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങി വര്‍ത്തമാനകാല മുഹുര്‍ത്തങ്ങളും കോര്‍ത്തിണക്കി പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ ‘എന്റെ ഗ്രാമം’ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി.

ഐഎസ് ഒ അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെ ഗ്രമപഞ്ചായത്തായ പള്ളിക്കലിന്റെ ഗതകാല ചരിത്രവും സാമൂഹ്യ സാംസ്‌കാരിക കലാ – കായിക – രാഷ്ട്രീയ -ജാതി – മത വിശ്വാസങ്ങളുടെ സംസ്‌കാര സമ്പന്നമായ ഇന്നലെകളുടെ സ്മരണീയ മുഹൂര്‍ത്തങ്ങളും പഞ്ചായത്തിന്റെ ജന പങ്കാളിത്തത്തിന്റെയും പുരോഗതിയും പുതു തലമുറക്ക് മുമ്പില്‍ ദൃശ്യാവിഷ്‌കാരത്തിലൂടെ സമര്‍പ്പിക്കുന്ന ‘എന്റെ ഗ്രാമത്തിന്’ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്.

sameeksha-malabarinews

 

ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവത്തില്‍ സമ്പന്നമായ ഗ്രാമത്തിന്റെ മുത്തശ്ശി കുഞ്ഞാച്ചുമ്മയും അധ്യാപകനായ കെ പി സുരേന്ദ്രനും കുമാരി സാന്ദ്രയും ഒത്തു ചേരുന്ന സന്ദര്‍ഭത്തിലൂടെയാണ് ഗ്രാമത്തിന്റെ ഗതകാല സ്മരണകളിലേക്ക് ക്യാമറ തുറക്കുന്നത്.

ഒരു വര്‍ഷം നീണ്ടു നിന്ന അനേ്വഷണാത്മകമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഡോക്യുമെന്ററി ഒരുക്കിയത്. മരചക്ര കാളവണ്ടി ഉരുണ്ട ഗ്രാമത്തിന്റെ ഊടുവഴികളും നടപ്പാതകളും ഇടവഴികളും നാട്ടുപാതകളും കടന്ന് ടാറിട്ട റോഡും വിമാനത്തവളവും സര്‍വ്വകലാശാലയും വന്നെത്തിയ വഴികള്‍ ദൃശ്യാവിഷ്‌കാരത്തിലൂടെ പകര്‍ന്ന് നല്‍കുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് കെ പി മുസ്തഫ തങ്ങളാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ടികെ പ്രകാശന്‍ സംവിധാനം നിര്‍വ്വഹിച്ച ഡോക്യുമെന്ററി 50 വര്‍ഷം പിന്നിട്ട ഗ്രാമപഞ്ചായത്തിന്റെ പ്രയാണ പഥത്തിലെ സുവര്‍ണ്ണ മുദ്രയാവും.
‘എന്റെ ഗ്രാമത്തിന്റെ പ്രകാശനം’ അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ ക്ക് സിഡി നല്‍കി മന്ത്രി എംകെ മുനീര്‍ നിര്‍വ്വഹിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!