ആശാറാം ബാപ്പുവിനെതിരെ പ്രതിഷേധിക്കാന്‍ സന്യാസി ലിംഗം മുറിച്ചു മാറ്റി

പതിനാറുകാരിയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പ്രതിഷേധിക്കാന്‍ സന്യാസി സ്വന്തം ലിംഗം മുറിച്ചു മാറ്റി. ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ ബാബ പ്രേം ദാസ് (60) ആണ് ഇത്തരത്തില്‍ സ്വയം പീഡിപ്പിച്ച് പ്രതിഷേധം അറിയിച്ചത്.

അമിതമായ രക്ത സ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇയാളെ. ബാബയുടെ പ്രവൃത്തിയെ കുറിച്ച് പല അഭിപ്രായങ്ങളും ഇതോടൊപ്പം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം ഇത്തരത്തില്‍ പ്രതിഷേധിച്ചത് ആശാറാം ബാപ്പുവിനെതിരെയുള്ള പ്രതിഷേധമായാണ് ഇതിനെ പറയുന്നത്. എന്നാല്‍ ചിലയിടത്ത് ആശാറാം ബാപ്പുവിന്റെ പ്രവൃത്തികളില്‍ താനും കുടുങ്ങുമെന്ന ഭയത്താലാണ് ഇങ്ങനെ പ്രവൃത്തിച്ചതെന്നും പറയുന്നുണ്ട് ബാബ അപകടനില തരണം ചെയ്താല്‍ അദ്ദേഹത്തെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top