Section

malabari-logo-mobile

കോര്‍പ്പറേഷന്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രകടനം നടത്തി

HIGHLIGHTS : മലപ്പുറം :തിരുവനന്തപുരം

മലപ്പുറം :തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ അക്രമസമരം നടത്തി ജീവനക്കാരേയും പൊതുജനങ്ങളേയും കൈയേറ്റം ചെയ്ത യു.ഡി.എഫി ന്റെ നടപടിയില്‍ എഫ് എസ് ഇ ടി ഒ മലപ്പുറം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ജിവനക്കാരെയും ജനങ്ങളേയും ആക്രമിച്ചവരെ രക്ഷപ്പെടാനനുവദിച്ച്നിരപരാധികളായ ജീവനക്കാര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്ത നടപടിയില്‍ എഫ് എസ് ഇ ടി ഒ പ്രതിഷേധം രേഖപ്പെടുത്തി. കേരളസര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ജീവനക്കരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

. മലപ്പുറം മുനിസിപ്പല്‍ ഓഫീസിനു മുന്നിലേക്കു നടന്ന പ്രകടനത്തിനു് വി.ശിവദാസ്, പി.നാരായണന്‍, ശശി, സി.എസ്.മനോജ്, സി.ടി.നുസൈബ, എ.അബ്ദുറഹിം എന്നിവര്‍ നേതൃത്വം നല്കി. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.സുന്ദരരാജന്‍, കെ.ബാലസുബ്രമണ്യന്‍, എം.സി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

പൊന്നാനിയില്‍ പ്രകടനത്തിനു ശേഷം എ.അബ്ദുറഹിമാന്‍, ശിവദാസ് ആറ്റുപുറം, എന്നിവരും തിരൂരില്‍ ടി.എം.ഋഷികേശന്‍, കെ.അനില്‍കുമാര്‍, ആര്‍.കെ.ബിനു, വി.കെ.രാജേഷ്, തിരൂരങ്ങാടിയില്‍ എന്‍.മുഹമ്മദ് അശറഫ്, വിശ്വനാഥന്‍, കൊണ്ടോട്ടിയില്‍ സി.പി.സലിം, മുഹമ്മദ് മാസ്റ്റര്‍, പെരിന്തല്‍മണ്ണയില്‍ പി.തുളസീദാസ്, ഗോപാലകൃഷ്ണന്‍, പി.വി.രാംദാസ്, മഞ്ചേരിയില്‍ സി.ബാലകൃഷ്ണന്‍, ജയരാജ്, രാംദാസ്, നിലമ്പൂരില്‍ കെ.മോഹനന്‍, നാരായണന്‍ എന്നിവരും സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!