Section

malabari-logo-mobile

ഫസല്‍ വധം; കാരായി രാജനും ചന്ദ്രശേഖരനും കീഴടങ്ങി

HIGHLIGHTS : കൊച്ചി : ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും, കാരായി ചന്ദ്രശേഖരനും

കൊച്ചി : ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും, കാരായി ചന്ദ്രശേഖരനും കോടതിയില്‍ കീഴടങ്ങി. എറണാകുളം സിജെഎം കോടതിയിലാണ് ഇരുവരും കീഴടങ്ങിയത്. കോടതി ഇന്നലെ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കേസില്‍ ചന്ദ്രശേഖരന്‍ ഏഴാം പ്രതിയും രാജന്‍എട്ടാം പ്രതിയുമാണ്. കേസിലെ പ്രധാന പ്രതി കൊടി സുനിക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു.

sameeksha-malabarinews

കാരായി രാജന്റെയും കരായി ചന്ദ്രശേഖരന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഫസലിനെ വധിക്കാന്‍ കൊടി സുനിക്ക്് നിര്‍ദേശം നല്‍കിയത് കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്നാണ് സിബിഐ കണ്ടെത്തിയത്.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ 3.30 നാണ് തലശേരി മാടപ്പീടികയ്ക്ക് അടുത്തുവെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ടത്.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജന്‍, സിപിഐഎം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!