ആറുകാലുമായി പിറന്ന കുട്ടിയുടെ നാലുകാലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ഇസ്ലാമബാദ് : ആറുകാലുമായി ജനിച്ച അപൂര്‍വ ശിശുവിന്റെ ആറുകാലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കൂട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്.

അഞ്ചു ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ കാലുകള്‍ നീക്കം ചെയ്തത്. കറാച്ചിയിലെ ദേശീയ ശിശു പരിചരണ കേന്ദ്രത്തിലാണ് ശസ്ത്രക്രിയ നടന്നത്.

കഴിഞ്ഞ ഏപ്രില്‍ 12 നാണ് കുഞ്ഞ് ജനിച്ചത്. ലക്ഷകണക്കിന് കുട്ടികളില്‍ അപൂര്‍വ്വമായേ ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കാറൊള്ളുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കറാച്ചിയിലെ ഇമ്രാന്‍ ആലി ഷേക്ക് അഫ്ഷാന്‍ ദമ്പതികളുടെ മകനാണ് ഈ അപൂര്‍വ്വ ശിശു.

Share news
error: Content is protected !!
Scroll to Top