പി കെ ബഷീറിനെ അറസ്റ്റ് ചെയ്യണം. സിപിഐഎം

മലപ്പുറം : അരീക്കോട് ഇരട്ട കൊലക്കേസില്‍ എഫ്‌ഐആറില്‍ പ്രതിചേര്‍ത്ത പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം എസ്പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. അരീക്കോട്ടെ സഹോദരന്‍മാരെ വെട്ടിക്കൊന്ന കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ലീഗ് എംഎല്‍എയെ പോലീസ് സംരക്ഷിക്കുകയാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

സമരത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം കെ ഉമ്മര്‍ മാസ്റ്റര്‍, ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ ഇഎന്‍ മോഹന്‍ദാസ്, വി ശിവകുമാര്‍, പി ജ്യോതിഭാസ്,വിപി സക്കറിയ,വേലായുധന്‍ വള്ളിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top