Section

malabari-logo-mobile

കോട്ടയ്‌ക്കല്‍ ബൈപാസ്‌ വൃക്ഷവത്‌ക്കരണം: 360 തൈകള്‍ നട്ട്‌ തുടക്കം

HIGHLIGHTS : കോട്ടയ്‌ക്കല്‍:

കോട്ടയ്‌ക്കല്‍: കോട്ടയ്‌ക്കല്‍ പുത്തൂര്‍ – ചെനയ്‌ക്കല്‍ ബൈപാസ്‌ വൃക്ഷവത്‌ക്കരണ പരിപാടിയ്‌ക്ക്‌ മഹാഗണി തൈ നട്ട്‌ ജില്ലാ കലക്‌റ്റര്‍ എം.സി.മോഹന്‍ദാസ്‌ തുടക്കമിട്ടു. തുടര്‍ന്ന്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും സ്ഥാപനങ്ങളേയും പ്രതിനിധീകരിച്ച്‌ ജനകീയ കൂട്ടായ്‌മയില്‍ രണ്ട്‌ കി.മീറ്ററില്‍ 360 ഓളം തൈകളാണ്‌ ബൈപാസില്‍ നട്ടത്‌. ബാക്കിയുളള ഒരു കി.മീറ്ററില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്‌ ആയൂര്‍വേദ കോളെജ്‌ വിദ്യാര്‍ഥികള്‍ വൃക്ഷതൈകള്‍ നടും.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ്‌ വൃക്ഷാവത്‌ക്കരണം നടപ്പാക്കുന്നത്‌. ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്‌റ്ററുടെ നേതൃത്വത്തില്‍ കോട്ടക്കുന്നും സിവില്‍ സ്റ്റേഷനും വര്‍ണാഭമാക്കിയ തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും തന്നെയാണ്‌ ബൈപാസിലും നട്ട്‌ പിടിപ്പിച്ചത്‌. ജില്ലാ കലക്‌റ്ററുടെ വഴിക്കടവിലെ വീട്ടില്‍ നിന്നും മലപ്പുറത്തെ ഔദ്യോഗിക ബംഗ്ലാവില്‍ നിന്നുമുളള തൈകള്‍, വനം വകുപ്പ്‌, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല എന്നിവിടങ്ങളില്‍ നിന്നുളള മഹാഗണി, കൊന്ന, വേങ്ങ, വേപ്പ്‌, മരോട്ടി, അത്തി, ഞാവല്‍ തുടങ്ങിയവയുടെ തൈകളാണ്‌ നട്ടത്‌.

sameeksha-malabarinews

വ്യാപാരി വ്യവസായി സംഘടനകള്‍, കോട്ടക്കല്‍ നഗരസഭ, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആയുര്‍വേദ കോളെജ്‌ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചെടികളുടെ പരിചരണം ഏറ്റെടുക്കും. ഡി.റ്റി.പി.സി. ട്രീ ഗാര്‍ഡുകള്‍ വാങ്ങുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്‌.
വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളേയും പ്രതിനിധീകരിച്ച്‌ കോട്ടയ്‌ക്കല്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ മൂസക്കുട്ടി ഹാജി, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പൂക്കാട്ടില്‍ ഷെറീഫ്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, ഡോ. മാധവന്‍കുട്ടി വാര്യര്‍, ആയുര്‍വേദ കോളെജ്‌ പ്രിന്‍സിപ്പല്‍ ഈശ്വര വാര്യര്‍, ഡി.റ്റി.പി.സി. എക്‌സികൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ എം.കെ. മുഹ്‌സിന്‍, എ.കെ. നസീര്‍, വി.മധുസൂധനന്‍, സെക്രട്ടറി വി.ഉമ്മര്‍കോയ, മുന്‍ സെക്രട്ടറി കെ.മധു, ഫോറസ്റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസര്‍ ഇംതിയാസ്‌, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹംസ പുത്തൂര്‍, ഹോട്ടല്‍ – റെസ്‌റ്ററന്റ്‌ അസോസിയേഷന്‌ വേണ്ടി മുസ്‌തഫ എന്നിവര്‍ തൈ നട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!