Section

malabari-logo-mobile

ആംവെ തട്ടിപ്പ്; പ്രതികള്‍ റിമാന്‍ഡില്‍

HIGHLIGHTS : കല്‍പ്പറ്റ: ആംവെ മണിചെയിന്‍ തട്ടിപ്പ് കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കല്‍പ്പറ്റ: ആംവെ മണിചെയിന്‍ തട്ടിപ്പ് കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആംവെയുടെ ചെയര്‍മാനും ഇന്ത്യന്‍ ഘടകം സിഇഒയുമായ അമേരിക്കകാരനായ പിങ്കിനി സ്‌കോര്‍ട്ട് വില്ല്യം, ആംവെ ഡയറക്ടര്‍മാരായ അംശു ബാദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരെ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

ക്രൈം ബ്രാഞ്ച് സാമ്പത്തിക വിഭാഗം തിങ്കളാഴ്ചയാണ് സാമ്പത്തിക ക്രമക്കേട് നടത്തിയ കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റോടെ അനേ്വഷണം ഉന്നത തലങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന.

sameeksha-malabarinews

ആംവെ കമ്പനി 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആംവെ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ നിരോധിക്കുകയും കമ്പനി സിഇഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!